CinemaMovieMusicUncategorized

പുറത്ത് താൻ യാഥാർത്ഥ്യബധത്തോടെയാണ് നിറക്കുന്നത്; മാലാഖയെ പോലിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്: രജനികാന്ത്

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് രജനീകാന്തിനെ തേടിയെത്തിയിരിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് പുരസ്‌കാരം ലഭിക്കുന്ന 12ാമത്തെ നടനാണ് രജനീകാന്ത്.

രജനിയുടെ പുരസ്‌കാര നേട്ടം ആഘോഷമാക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സ്‌റ്റൈൽ മന്നന് ആശംസകളും പ്രശംസകളുമായി കമന്റുകളുടെ പ്രളയമാണ്. ലാളിത്യം കൊണ്ടും വിനയം കൊണ്ടും പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാകാറുണ്ട്.

അഭിമുഖങ്ങളിലെ അത്തരം കമന്റുകളും ആരാധകർ പങ്കുവെയ്ക്കുകയാണ്. അതിൽ പ്രശസ്തമായ ഒന്നാണ് അറുപതാം വയസ്സിൽ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ചതിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി- ‘മാലാഖയെ പോലിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്. ഈ വയസ്സനായ, കറുത്ത, കഷണ്ടിക്കാരന്റെ നായികയായി അഭിനയിക്കാൻ സമ്മതിച്ചതിന്..’

‘തിയേറ്ററിൽ ജനം കാശുമുടക്കി കയറുന്നത് എന്നിലെ ഹീറോയെ കാണാനാണ്. അതനനുസരിച്ചാണ് ഞാൻ അഭിനയിക്കുന്നത്. പക്ഷേ പുറത്തങ്ങനെയല്ല. അവിടെ യാഥാർത്ഥ്യബധത്തോടെ തന്നെ നിൽക്കണം. അഭിനയിക്കരുത്. അതാണു ഞാൻ ചെയ്യുന്നതും.’ ഒരു അഭിമുഖത്തിൽ രജനീകാന്ത് പറഞ്ഞു.

2016ൽ പത്മവിഭൂഷൻ, രണ്ട് തവണ പ്രത്യേക പരാമർശം ഉൾപ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫിലിം പെഴ്‌സനാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം, പിന്നെയും എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button