Kerala NewsLatest NewsPolitics

തിരഞ്ഞെടുപ്പില്‍ ഉപകരിക്കാത്തവരെ പാര്‍ട്ടിക്ക് വേണ്ടെന്ന് കെ മുരളീധരന്‍

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ഉപകരിക്കാത്തവരെ പാര്‍ട്ടിക്ക് വേണ്ടെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍.

തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ജില്ല കോണ്‍ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചന നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവരാണ് ഹൈക്കമാണ്ടിനെ പരാതി അറിയിച്ചത്. അതേസമയം ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button