യുഎസിന്റെ ബയോമെട്രിക ഡേറ്റ താലിബാന്റെ കൈകളില്‍
അമേരിക്ക: അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസ് സൈന്യം ശേഖരിച്ചിരുന്ന ബയോമെട്രിക ഡേറ്റ താലിബാന് കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. ഭീകരരുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ബയോമെട്രിക ഡേറ്റ ശേഖരിക്കാന്‍ തുടങ്ങിയത്.
യുഎസ് എംബസികളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്ത അഫ്ഗാന്‍ഗാരുടെയും തങ്ങളുടെ അഭ്യുദയകാംക്ഷികളുടെയുമെല്ലാം വിവരങ്ങളും ഈ ഡേറ്റയില്‍ ശേഖരിച്ചതായാണ് വിവരം. 2.5 കോടി വരെ ആളുകളുടെ ഡേറ്റ ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ രേഖകളാണ് ഇപ്പോള്‍ താലിബാന് ലഭിച്ചിരിക്കുന്നത്. കണ്ണിലെ കൃഷ്ണമണിയുടെ ഐറിസ് സ്‌കാന്‍, വിരലടയാളം തുടങ്ങി ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഹാന്‍ഡ്‌ഹെല്‍ഡ് ഇന്‍ട്രാ ഏജന്‍സി ഡിറ്റക്ഷന്‍ എക്യുപ്‌മെന്റ് (ഹൈഡ്) എന്ന ഉപകരണം ഉപയോഗിച്ചാണ് യുഎസ് സൈന്യം വിവരങ്ങള്‍ ശേഖരിച്ചത്.
അതിനാല്‍ എല്ലാ വിവരങ്ങളും താലിബാന് ലഭിച്ചിട്ടുണ്ടെങ്കില്‍ യുഎസിനായി അഫ്ഗാനില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സാധിക്കും. എന്നാല്‍ െൈഹഡ് താലിബാന്റെ കൈയ്യില്‍ കിട്ടിയാലും കാര്യമില്ലെന്നാണ് യുഎസ് സ്‌പെഷല്‍ ഓപറേഷന്‍സിലെ വിദഗ്ധര്‍ പറയുന്നത്.
ഹൈഡില്‍ നിന്നും വിവരങ്ങള്‍ കണ്ടെത്താനുള്ള ശേഷിയൊന്നും താലിബാനില്ലെന്നാണ് യുഎസിന്റെ വിശദീകരണം. അതേസമയം പാക്ക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് താലിബാനെ സഹായിക്കാനാകുമെന്ന സൂചനയും നിലനില്‍ക്കുന്നു. എന്തായാലും ഹൈഡില്‍ നിന്നുള്ള വിവരങ്ങള്‍ താലിബാന് ലഭിച്ചാല്‍ അഫ്ഗാനിസ്ഥാനിലെ സാധാരണ ജനതയുടെ ജീവിതം വീണ്ടും ദുരിതത്തിലാകും.