CovidKerala NewsLatest NewsLocal NewsNews

പാലക്കാട് സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയ യുവതിയെ ക്വാറൻറീന്​ അനുവദിക്കാതെ നാട്ടുകാർ.

തമിഴ്നാട്ടിൽ നിന്ന് പാലക്കാട് ജില്ലയിലെ സ്വന്തം വീട്ടിലെത്തിയ യു​വ​തി​യെ ഹോം ​ക്വാ​റ​ൻ​റീ​ന്​ അ​നു​വ​ദി​ക്കാ​തെ നാ​ട്ടു​കാ​ർ. കോ​യ​മ്പ​ത്തൂ​രി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ 22 കാ​രി ക​ഴി​ഞ്ഞ​ദി​വ​സം ചി​റ്റൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​വാ​സി​ക​ൾ തടഞ്ഞത്.
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ പിന്മാറിയില്ല. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ കാ​ടൂ​രി​ലാ​ണ് സം​ഭ​വം. യു​വ​തി നാ​ട്ടി​ലെ​ത്തി​യ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വാ​ട​ക​വീ​ട്ടി​ലേ​ക്ക്​ മാ​റി സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ താ​മ​സി​ക്കാ​നെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ലേ​ക്ക് യുവതി​ മാ​റി. യു​വ​തി ജി​ല്ല ക​ല​ക്ട​ർ​ക്ക് ഇത് സംബന്ധിച്ച് പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button