Kerala NewsLatest NewsNewsPolitics
നേമത്ത് മത്സരിക്കുമെന്ന് പരോക്ഷമായി പ്രഖ്യാപിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന് പരോക്ഷമായി പ്രഖ്യാപിച്ച് കെ. മുരളീധരന്‍. ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ തന്നെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേമം ബി.ജെ.പി കോട്ടയില്ല.
നേമത്ത് യു.ഡി.എഫ് വിജയിക്കും നേമം അല്‍ഭുതമാണെരീതിയില്‍ പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തീര്‍ച്ചയായും ജയിക്കും. ഒരു സ്വാധീനവുമില്ലാത്ത ഘടക കക്ഷിയെ മത്സരിപ്പിച്ചതിനാലാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ തിരുവനന്തപുരത്തേക്ക് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇളവു തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.