Latest News
ആദിവാസികുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കും- മന്ത്രി കെ രാധാകൃഷ്ണന്‍
തിരുവനന്തപുരം: ആദിവാസികുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കും ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്കും ലാപ്‌ടോപ്പും ടാബും സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
43932 പട്ടികജാതി കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനോപകരണം നല്‍കാനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ആദിവാസി മേഖലയിലെ കുട്ടികളെ തരം തിരിക്കുന്ന നടപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.