Kerala NewsLatest News
തറ ഗുണ്ടയാണ് ശിവന്‍കുട്ടി; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെ സുധാകരന്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്. മന്ത്രി വി ശിവന്‍കുട്ടി തറ ഗുണ്ടയാണെന്നും ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും ആഭാസത്തരം മാത്രം കൈവശമുള്ള ആളാണെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കുമെന്നും മറ്റൊരു ശിവന് കുട്ടിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആക്ഷേപിച്ചു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും അന്തസില്ലാത്ത സി പി എമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.