Kerala NewsLatest NewsPolitics
കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തു. തീരുമാനം സുധാകരനെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നില്ല.