‘സിപിഎമ്മുകാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്ക്കോ?ചെത്തുകാരന്‍ എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റ്,’;കെ. സുധാകരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ. സുധാകരന്‍ എംപി. പറഞ്ഞതില്‍ ഒരു തെറ്റും കണ്ടെത്താനില്ല. തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ വിമര്ശനമാകുന്നതെങ്ങനെയെന്നും സുധാകരന്‍ ചോദിച്ചു.തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാള്‍ സംസ്ഥാനത്തിന്റെ പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നു.
ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി 18 കോടി ചെലവഴിച്ചു. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. ഇക്കാര്യമാണ് താന്‍ ഉന്നയിച്ചതെന്നും കെ. സുധാകരന്‍ എംപി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിഷയത്തില്‍ വിമര്‍ശനം നടത്തിയ ഷാനിമോള്‍ ഉസ്മാനെതിരേയും സുധാകരന്‍ രംഗത്തെത്തി. സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷമം സഹപ്രവര്‍ത്തകയായ ഷാനിമോള്‍ക്ക് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഏതെങ്കിലും സിപിഎം നേതാക്കള്‍ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു