Kerala NewsLatest News

തളിപ്പറമ്പില്‍ റീ പോളിങ് ആവശ്യപ്പെട്ട് കെ.സുധാകരന്‍

കണ്ണൂര്‍∙ തളിപ്പറമ്ബ് മണ്ഡലത്തില്‍ റീപോളിങ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ഇവിടെ വ്യാപകമായി കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നുവെന്നാണ് ആരോപണം .

ഇരട്ടവോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ഗോവിന്ദന്‍ നടത്തിയ ആഹ്വാനം സിപിഎം പ്രവര്‍ത്തകര്‍ ഏറ്റെടുത്തതാണു കള്ളവോട്ട് നടക്കാനിടയാക്കിയതെന്നു കെ.സുധാകരന്‍ എംപി ആരോപിച്ചു.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ ആ വോട്ടുകള്‍ ചെയ്തിരിക്കുമെന്നായിരുന്നു, കള്ളവോട്ടിനുള്ള എം.വി.ഗോവിന്ദന്റെ ആഹ്വാനം. റീ പോളിങ് എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button