CovidCrimeKerala NewsLatest NewsLaw,Politics
ബലിതര്‍പ്പണം നടത്താന്‍ അനുമതിയില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.സുരേന്ദന്
തിരുവനന്തപുരം: വിശ്വാസികള്‍ക്ക് കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രംഗത്ത്.
വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ബലിതര്‍പ്പണത്തിനും അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കെ സുരേന്ദ്രന് പറയുന്നത്.
ബലിതര്‍പ്പണം നടത്താന്‍ ഒരു ക്ഷേത്രത്തിലും അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് തികച്ചും നീതി യുക്തമാണെന്നും വീടുകളില്‍ ബലിതര്‍പ്പണം നടത്താന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം എന്നും സര്‍ക്കാരിനോട് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.