ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചെയ്തത് തെറ്റ് കേസെടുത്ത് പോലീസ്.
തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യ ദിനാഷോഷങ്ങള്‍ തകൃതിയായി നടത്താന്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. ദേശ ബോധത്തിന്റെ അളവ് കൂടിയപ്പോള്‍ അറിയാതെയെങ്കിലും അമളി പറ്റിയ ചില രാഷ്ട്രീയ പാര്‍ട്ടികാരുമുണ്ട്.
അത്തരത്തില്‍ ബി ജെ പി പാര്‍ട്ടിയെ വിവാദത്തിലെത്തിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശിയ പതാകയെ അവഹേളിച്ച പേരില്‍ കേസിലകപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയെന്ന സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ ചടങ്ങില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസ് എടുത്തിരിക്കുകയാണ്.
ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ ഫ്‌ലാഗ് കോഡ് ശ്രദ്ധിക്കാതെ അശ്രദ്ധമായി തലതിരിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. അതേസമയം തെറ്റ് പറ്റിയെന്ന് മനസിലായതോടെ ഉയര്‍ത്തിയ പതാക താഴ്ത്തി ശരിയായ രീതിയിലാക്കി വീണ്ടും പതാക ഉയര്‍ത്തി.
അപ്പോഴേക്കും പതാക ഉയര്‍ത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ നിരവധി വിമര്‍ശനങ്ങളാണ് ബി ജെ പിക്കും സംസ്ഥാന അധ്യക്ഷനും നേരെ ഉയരുന്നത്. അത്തരത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കെ സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശിച്ചിട്ടുണ്ട്. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നാം തീര്‍ച്ചയായും ഓര്‍ക്കേണ്ട ചിലതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവര്‍ ആണ്. അവര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയത എന്ന പരിഹാസമായിരുന്നു വിദ്യാഭ്യാസമന്ത്രി കെ സുരേന്ദ്രന്‍ നേരെ വര്‍ഷിച്ചത്.
ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ തന്നെ ഇത്തരം പ്രവവര്‍ത്തി ചെയ്യുമ്പോള്‍ നേതാവിനെ മാതൃകയാക്കുന്ന അണികള്‍ എത്തരത്തില്‍ വളരുമെന്ന് നാം ചിന്തിക്കേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു. സംഭവം വിവാദവും വാര്‍ത്തയുമായി. എന്നാല്‍ ഇത്തരത്തില്‍ ദേശീയതയോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അമിത സ്‌നേഹത്തില്‍ അമളി പറ്റിയവര്‍ വേറയും ഉണ്ടായിരുന്നു.