ശക്തമായ മഴ; കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
സേലം: മുംബൈ നഗരത്തിലും മഹാരാഷ്ട്ര മേഖലയിലും കനത്ത മഴയും കല്ല്യാണില്‍ റെയില്‍വേ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണതും മൂലം കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് നിസ്സാമുദ്ദീനിലേക്കുള്ള രാജധാനി, എറണാകുളത്തുനിന്നുള്ള ഓഘ, തിരുവനന്തപുരത്തുനിന്നുള്ള നിസ്സാമുദ്ദീന്‍ എക്സ്പ്രസ്, എറണാകുളം-നിസ്സാമുദ്ദീന്‍, തിരുവനന്തപുരത്തുനിന്നുള്ള കുര്‍ള എന്നിവ റദ്ദാക്കി.
കൊച്ചുവേളി -ഇന്‍ഡോര്‍, നിസ്സാമുദ്ദീന്‍ – എറണാകുളം, ലോകമാന്യതിലക് – തിരുവനന്തപുരം, വേരാവല്‍ – തിരുവനന്തപുരം, ചണ്ഡീഗഡ് – കൊച്ചുവേളി, തിരുനെല്‍വേലി – ഗാന്ധിധാം തുടങ്ങിയവ തമിഴ്നാട്ടിലൂടെ വഴിതിരിച്ചുവിട്ടു.
ഇതിനു പുറമെ നിരവധി ട്രെയിനുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചിട്ടുണ്ട്. വഴിതിരിച്ചുവിട്ടതും റദ്ദാക്കിയതുമായ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് മറ്റ് ട്രെയിനുകളില്‍ തുടര്‍യാത്രാ സൗകര്യം നല്‍കിയതായി റെയില്‍വേ അറിയിച്ചു