Kerala NewsLatest News
ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ല: ഉമ്മന്‍ ചാണ്ടി
കൊച്ചി: ബക്രീദിനോടനുബന്ധിച്ച്് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി.
ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ലെന്നും ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദെന്നും അദ്ദേഹം പറഞ്ഞു.
മനു അഭിഷേക് സിംങ്‌വിയുടെ വിമര്‍ശനത്തിനു മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം കൊവിഡ് കിടക്കയിലായിരിക്കെ നല്‍കിയ ഇളവുകള്‍ ശരിയല്ലെന്നും ആഘോഷങ്ങള്‍ മാറ്റണമെന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മനു അഭിഷേക് സിംങ്‌വിയുടെ വിമര്‍ശനം.
എന്നാല്‍ ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഉള്ള വിദഗ്ധ സമിതിയുമായി ചര്‍ച്ച ചെയ്തു വേണം തീരുമാനമെടുക്കാനെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.