Kerala NewsLatest NewsPolitics
വി ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ല- കെ സുരേന്ദ്രന്‍
കോഴിക്കോട് : പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ വന്നാലും കോണ്‍ഗ്രസിനെ കരകയറ്റാന്‍ ആവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കൊടകര കള്ളപ്പണ കേസില്‍ ബി ജെ പിയെ കുരുക്കാന്‍ എത്ര ശ്രമിച്ചാലും സര്‍ക്കാരിന് നിരാശയായിരിക്കും ഫലം. തെരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.