മനസാക്ഷിയുണ്ടെങ്കില്‍ പിണറായി പെട്രോളിന് 10 രൂപ കുറക്കണം -കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കില്‍ പിണറായി വിജയന്‍ പെട്രോളിന് 10 രൂപ കുറക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം അനുകൂലിക്കുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
വരും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ ചേരും. പി.സി തോമസ് ഉള്‍പ്പടെയുള്ളവര്‍ ബി.ജെ.പി വിജയ് യാത്രയുടെ ഭാഗമാവുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ഭരണത്തിന്‍റെ അവസാനനാളുകളില്‍ പരമാവധി അഴിമതി നടത്തുകയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ലക്ഷ്യം. യു.ഡി.എഫിന് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്നും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നിരുന്നു. പെട്രോളിനും ഡീസലിനും 39 പൈസയാണ് കൂട്ടിയത്.പെട്രോള്‍ വില 90 കടന്ന് കുതിച്ചതോടെ വലിയ പ്രതിഷേധമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ന്നത്. മുമ്ബ് യു.പി.എ ഭരണകാലത്ത് പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം നടത്തിയ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്‍റെ നിലപാടിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.