CinemaLatest NewsNationalNews
നിങ്ങളെ അധികാരത്തിൽ നിന്ന് പുറത്താക്കുന്ന ദിവസം രാജ്യം ശരിക്കും വാക്സിനേറ്റ് ആകും; സിദ്ധാർഥ്
അധികാരത്തില്‍ നിന്ന് ബിജെപി പുറത്താകുന്ന ദിവസം രാജ്യം യഥാർഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്ന് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ഥിന്‍റെ പ്രതികരണം. അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പരാമര്‍ശം.
ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഈ രാജ്യം ശരിക്കും വാക്സിനേറ്റ് ആകും. ആ കാലം വരുന്നു. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും-എന്നായിരുന്നു സിദ്ധാർഥിന്‍റെ ട്വീറ്റ്.