ലോകത്ത് ആശങ്ക വർധിപ്പിച്ചു കൊണ്ട് രോഗബാധിതർ 1.79 കോടി കവിഞ്ഞു.

ലോകത്ത് ആശങ്ക വർധിപ്പിച്ചു കൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗബാധിതർ ലോകത്ത് 1.79 കോടി കവിഞ്ഞിടിക്കുകയാണ്. മൊത്തം 17,998,940 ആയി. 687,786 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 11,317,642 പേർ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഏറ്റവും ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 57000ത്തിൽ കൂടുതലാളുകൾക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,764,063 ആയി ഉയർന്നു. 157,896 പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 2,362,480 പേർ രോഗമുക്തി നേടി. ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,000ത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,708,876 ആയി. 93,616 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 1,884,051 ആയിട്ടുണ്ട്.
ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 16,38,871 ആയിരിക്കുകയാണ്. ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ച എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 55,079 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗം ബാധിച്ചത്. 779 പേർ മരണപ്പെട്ടു. അതേസമയം, രാജ്യത്തെ കൊവിഡ് മരണനിരക്ക് ദിനംപ്രതി കുറഞ്ഞ് വരികയാണ്. മരണനിരക്ക് ഇപ്പോൾ 2.18 ആണ്.