Kerala NewsLatest NewsLocal NewsNews
വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടി,3 വീടുകളും ഒരു സ്വകാര്യ റിസോർട്ടിൻ്റെ പകുതിയും മലവെള്ളപ്പാച്ചിലിൽ മണ്ണിനോടൊപ്പം ഒഴുകി.

വയനാട് ജില്ലയിലെ മേപ്പാടി പതിനൊന്നാം വാർഡിൽപെട്ട പുഞ്ചിരി മട്ടത്ത് രാവിലെ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ ഇവിടുത്തെ പുഴയുടെ പാലം പൂർണ്ണമായും ഒലിച്ച് പോയി. കഴിഞ്ഞ തവണ വൻദുരന്തം ഉണ്ടായ പുത്തുമലക്ക് സമീപത്താണ് വെള്ളിയാഴ്ച ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. മൂന്നോളം വീടുകളും ഒരു സ്വകാര്യ റിസോർട്ടിൻ്റെ പകുതിയും മലവെള്ളപ്പാച്ചിലിൽ തകർന്ന് മണ്ണിനോടൊപ്പം ഒഴുകി. കഴിഞ്ഞ ദിവസം തന്നെ പ്രദേശത്തുള്ള ജനങ്ങളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. നിലവിൽ നാലോളം കുടുംബങ്ങളിലായി ഇരുപതോളം പേർ മലയിൽ കുടുങ്ങിക്കിടക്കുകയാണ്. എൻ ഡിആർ എഫ് ടീം സ്ഥലത്തേക്ക് പോയിട്ടുണ്ട്.
