‘ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദുവിന്റെ അനുയായികള്‍’;കര്‍ഷക സംഘടനകള്‍

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ഗായകനും നടനുമായ ദീപ് സിദ്ധുവിന്‍റെ അനുയായികളെന്ന് കര്‍ഷക സംഘടനകള്‍. ഭാരതീയ കിസാന്‍ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുര്‍നാം സിങ്ങാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. സിദ്ധു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ ഒരിക്കലും ചെങ്കോട്ടയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദീപ് സിദ്ദു കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിക്കുകയായിരുന്നുവെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാദുനി വ്യക്തമാക്കി. ദീപ് സിദ്ദുവിനെ തള്ളി യോഗേന്ദ്ര യാദവും രംഗത്ത് എത്തി. തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്‍റെ നിലപാടുകളെ തങ്ങള്‍ എതിര്‍ത്തിരുന്നെന്നും യോഗേന്ദ്ര യാദവ് വൃക്തമാക്കി.
ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ നാണേക്കടുണ്ടാക്കുന്നതാണ്. സമരത്തിന്‍റെ തുടക്കത്തില്‍ സിദ്ധു ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്നലെ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് ഒളിച്ചോടാനാവില്ല. ചെങ്കോട്ടയിലെ അക്രമത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.