CinemaCrimeDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews
മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി അറസ്റ്റിൽ

നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ നടി റിയ ചക്രവർത്തി അറസ്റ്റിൽ. സുശാന്തിന്റെ ലഹരി ബന്ധവുമായി നടന്ന അന്വേഷണത്തിലാണ് റിയ കുരുക്കിലായത്. മൂന്ന് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിനുശേഷമാണ് എൻസിബി റിയയെ അറസ്റ്റ് ചെയ്യുന്നത്.

റിയ ചക്രവർത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റിയയുടെ സഹോദരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും നടിയെ എൻസിബി ചോദ്യം ചെയ്തിരുന്നു.എൻഡിപിഎസ് (മയക്കുമരുന്ന് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ) ആക്റ്റ് 1985 ലെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് എൻസിബി റിയയെ അറസ്റ്റ് ചെയ്തത് വകുപ്പ് 27 (എ), വകുപ്പ് 20 (ബി), വകുപ്പ് 8 (സി), വകുപ്പ് 28. വകുപ്പ് 29 എന്നിവ ചുമത്തിയാണ് അറസ്റ്റ്.