keralaKerala NewsLatest News

”അടൂര്‍ ഗോപാലകൃഷ്ണന്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല. പുഷ്പവതി എന്ന ഗായികയെയും താന്‍ തള്ളിപ്പറയുന്നില്ല”; കെെതപ്രം ദാമോദരൻ നമ്പൂതിരി

”അടൂര്‍ ഗോപാലകൃഷ്ണന്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല. പുഷ്പവതി എന്ന ഗായികയെയും താന്‍ തള്ളിപ്പറയുന്നില്ല. രണ്ടുപേരും സംസാരിച്ച് ഈ വിവാദം അവസാനിപ്പിക്കണം” എന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കെെതപ്രം ദാമോദരൻ നമ്പൂതിരി. സിനിമ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും കെെതപ്രം ആവശ്യപ്പെട്ടു.

കോണ്‍ക്ലേവ് വളരെ നല്ല ആശയമാണെന്നും നല്ല മനസ് നല്ല സിനിമ, നല്ല കാലം എന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു കോണ്‍സെപ്റ്റ് ആണ്. എനിക്ക് ആ കലാകാരിയെയും ഇഷ്ടമാണെന്നും കെെതപ്രം പറഞ്ഞു. അടൂരിനെ ഗുരുവിനെ പോലെയാണ് ബഹുമാനിക്കുന്നത്. ഞാന്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഇത് തുടരരുത്, നിര്‍ത്തണം. സ്‌നേഹത്തിന്റെ ഭാഷയില്‍ നമുക്ക് നിര്‍ത്തുകയും ഗവണ്‍മെന്റിന്റെ കൂടെ നില്‍ക്കുകയും ചെയ്യണം എന്നുള്ളതാണ് എന്റെ അഭിപ്രായമെന്നും കെെതപ്രം പറഞ്ഞു. ചര്‍ച്ചകള്‍ നല്ലതാണെന്നും പരസ്പരം അധിക്ഷേപിക്കുന്ന വിവാദം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടൂര്‍ ജാതിയൊന്നും വച്ച് സംസാരിക്കുന്ന ആളല്ല. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. ആ മോളെ എനിക്ക് തള്ളിപ്പറയാനും പറ്റില്ല. അവര്‍ രണ്ടുപേരും തന്നെ പറഞ്ഞ് തീര്‍ക്കണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസിന് പുറമേ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്.

Tag: kaithapram dhamodharan namboothiri support adoor gopalakrishnan and pushpavathi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button