keralaKerala NewsLatest News
കാക്കനാട് 17കാരി പ്രസവിച്ചു; ഭർത്താവ് 23 കാരനെതിരെ പോക്സോ കേസ്

എറണാകുളം കാക്കനാട് സഹകരണ ആശുപത്രിയിൽ 17 കാരിയായ തമിഴ്നാട് സ്വദേശിനി പ്രസവിച്ചു. പെൺകുട്ടി ആധാർ കാർഡിലൂടെ പ്രായം വെളിപ്പെട്ട സാഹചര്യത്തിൽ 23 കാരനായ ഭർത്താവിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. വാതുരുത്തി നഗരിൽ താമസിച്ചുവരികയായിരുന്ന പെൺകുട്ടിയുടെ ഭർത്താവ്, 23 കാരനായ മധുര സ്വദേശി പ്രേംകുമാർ, പൊലീസിൽ പിടിയിലായി. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
ആചാര പ്രകാരം വിവാഹം നടത്തിയ ശേഷം ഇരുവരും കൊച്ചിയിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാൽ, വിവാഹം നിയമവിരുദ്ധം ആയതിനാൽ, ബാലവിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെയും, വിവാഹം നടത്തിയവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Tag: Kakkanad 17-year-old woman gives birth; POCSO case filed against 23-year-old husband