ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4.60 കോടി കവിഞ്ഞു.

ന്യൂയോർക്ക്/ ലോകത്ത് ആകമാനം കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിമൂന്ന് ലക്ഷം കവിഞ്ഞു. ലോകത്ത് മരണസം ഖ്യ കുതിച്ചുയരുകയാണ്. 11,99,722 പേർ ആണ് ഇതിനകം മരണ മടഞ്ഞത്. ഇതുവരെ 4,63,67,028 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,34,78,803 ആയി ഉയർന്നിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ തൊണ്ണൂറ്റിനാല് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 2,36,072 പേർ മരണപെട്ടു. രോഗ മുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കവിഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകൾ ആറു ലക്ഷത്തിന് താഴെയെത്തി. 5,94,386 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം 48,648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,21,090 പേർ മരിച്ചു. 73,73,375 പേർ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും ലോകത്ത് മൂന്നാം സ്ഥാനത്ത് ഉള്ള ബ്രസീലിൽ, അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരി ച്ചത്.1,59,902 പേർ മരണപെട്ടു. അമ്പത് ലക്ഷത്തോളം പേർ രോഗമുക്തരായി.