Kerala NewsLatest News

കാലടി സംസ്‌കൃത സര്‍വകലാശാല ഉത്തരപേപ്പര്‍ കാണാതായ സംഭവം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പരീക്ഷ ഫലം പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ ഇത് തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമോ ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വീഴ്ച വരുത്തിയ പരീക്ഷ ചുമതലയുള്ള ചെയര്‍മാന്‍ കെ എ സംഗമേഷനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. പി ജി സംസ്‌കൃത സാഹിത്യം വിഭാഗം പരീക്ഷയുടെ 276 ഉത്തര പേപ്പറുകളാണ് കാണാതായത്.

സിന്‍ഡിക്കേറ്റിന്റെ പരീക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ ഉപസമിതി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു്. ഈ മാസം 30 ന് ചേരുന്ന സിന്‍ഡിക്കേറ്റ് വിഷയം ചര്‍ച്ച ചെയ്യും. സംഭവത്തില്‍ സര്‍വകലാശാല പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button