Kerala NewsLatest NewsUncategorized

നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല: എം.ബി രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമനം റദ്ദാക്കില്ല’ കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ

കൊച്ചി: സി.പി.എം നേതാവും പാലക്കാട് മുൻ എംപിയുമായി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണച്ചേരിയെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത് പുനപരിശോധിക്കില്ലെന്ന് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ ധർമ്മരാജ് അടാട്ട്. നിയമനത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നും വി സി വിഷയവിദഗ്ദ്ധ സമിതിക്കെതിരെയും ധർമരാജ് രംഗത്തെത്തി.

നിനിത കണച്ചേരിയുടെ നിയമനത്തിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ധർമ്മരാജ് അടാട്ടിന്റെ നിലപാട്. അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ആവശ്യമില്ല. മാർക്ക് ലിസ്റ്റും പുറത്ത് വിടില്ല. കോടതി ആവശ്യപ്പെട്ടാൽ മാത്രമെ ഇത് കൈമാറുകയൊള്ളൂ. നിയമനം സംബന്ധിച്ച് രണ്ടു ദിവസത്തിനകം ഗവർണർക്ക് കത്ത് നൽകും. വിഷയ വിഗദ്ധരുടെ കത്ത് സർവകലാശാല ചോർത്തിയിട്ടില്ല. വിഷയ വിദഗ്ദ്ധരെ നിയമിച്ചത് ആരുടെയും പേര് പറയാനല്ലെന്നും വി.സി പറഞ്ഞു.

സർവകലാശാല മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സംഗീത തിരുവളിന്റെ നിയമനം സംബന്ധിച്ച വിവാദങ്ങളെയും വൈസ് ചാൻസിലർ തള്ളി. സി.പി.എമ്മിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലല്ല സംഗീതയ്ക്ക് ജോലി നൽകിയത്. ധീവര സമുദായത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥിക്കു വേണ്ടിയായിരുന്നു ഒഴിവ്. യോഗ്യത ഉണ്ടായിരുന്നത് സംഗീതയ്ക്ക് മാത്രമായതിനാലാണ് അവരെ നിയമിച്ചതെന്നും ധർമരാജ് അടാട്ട് പറഞ്ഞു.

ഡോ.സംഗീത തിരുവൾ പറവൂരിലെ പാർട്ടി സഹയാത്രികയാണെന്നും മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിയ്ക്കാൻ കഴിയാവുന്ന സഹായം ചെയ്യണമെന്നുമായിരുന്നു ശുപാർശ കത്ത്. പറവൂർ ഏരിയ സെക്രട്ടറി ടി ആർ ബോസാണ് ജില്ലാ സെക്രട്ടറിയ്ക്ക് കത്തയച്ചത്. കഴിഞ്ഞയാഴ്ച്ച ഡോ. സംഗീത മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയാകുകയും ചെയ്തിരുന്നു.

കാലടി സർവകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കു പിന്നിൽ വിഷയ വിദഗ്ധരുടെ ഉപജാപമാണെന്ന് എം.ബി.രാജേഷ് ആരോപിച്ചിരുന്നു. ഇതിനെതിരെ വിഷയ വിദഗ്ധനായ ഡോ. ഉമർ തറമേൽ രംഗത്തെത്തിയിരുന്നു. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമർ ഉമർ തറമേൽ. രാജേഷിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ചേരരുത് എന്ന രീതിയിൽ വിദഗ്ധ സമിതി ഉപജാപം നടത്തി എന്ന ആരോപണം തെളിയിക്കണമെന്നും ഡോ.ഉമർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ല, അത് കേരളത്തിന്റെ പൊതു രാഷ്ട്രിയ കാലാവസ്ഥ കൊണ്ട് സംഭവിക്കുന്നതാണ്. പൊതുനിരത്തിൽ നിരത്തുന്നതൊന്നും വിദഗ്ധ സമിതിയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ഡോ.ഉമർ തറമേൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button