DeathHealthKerala NewsLatest NewsLocal NewsNews

നാണയം വിഴുങ്ങി മൂന്ന് വയസുകാരന്‍ മരിച്ച സംഭവം, പരിശോധനയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനം

ആലുവയില്‍ നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്നു വയസുകാരന്റെ യഥാര്‍ത്ഥ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ടതോടെ, കൂടുതല്‍ പരിശോധന നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ അധികൃതരുടെ തീരുമാനം. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പിക്ക് നല്‍കി.

കുഞ്ഞിന്‍റെ മരണകാരണം അറിയാന്‍ മാതാവ് നന്ദിനി നടത്തുന്ന നീതിക്കുവേണ്ടിയുള്ള സമരം പിന്തുണ ഏറിയതോടെ ഇന്നലെ വൈകിട്ട് 8 മണിക്ക് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ആലുവയില്‍ എത്തി കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. അതേ സമയം ബോര്‍ഡ് രൂപീകരിച്ച ശേഷം മാത്രമേ സമരം അവസാനിപ്പിക്കു എന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button