ത്രിപുരയില്‍ കാളി ക്ഷേത്രം തകര്‍ത്തു; രണ്ടിടത്ത് കര്‍ഫ്യൂ
അഗര്‍ത്തല: ത്രിപുരയില്‍ വ്യാപകമായി പടരുന്ന അക്രമത്തില്‍ കൈലാഷ്ഹാര്‍ കുബ്ജാര്‍ മേഖലയിലെ കാളി ക്ഷേത്രം തകര്‍ത്തു. ലക്ഷ്മിപുര്‍ ഗ്രാമപഞ്ചായത്ത് മേഖലയിലെ ക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത്. ക്ഷേത്രം തകര്‍ത്തതിനു പിന്നാലെ എബിവിപി നേതാവ് ശിബാജി സെന്‍ഗുപ്തയെ ആക്രമിക്കുകയും ചെയ്തു. ഇതോടെ ജില്ല ഭരണകൂടം രണ്ടിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ശിബാജി സെന്‍ഗുപ്തയക്ക് നേരെ ഗുണ്ടാ ആക്രമണമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. അക്രമികളെ പിടികൂടിയതായും പോലീസ് അറിയിച്ചു. ഇന്നലെ എന്‍എസ്‌യുഐ, തൃണമൂല്‍ ഛാത്ര പരിഷദ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കൈലാഷ്ഹാറിലാണ് ശിബാജി സെന്‍ഗുപ്തയെ ആക്രമിച്ചത്. ക്ഷേത്രത്തിന് നേരെ കരുതിക്കൂട്ടിയുളള ആക്രമണമാണ് നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഭരണം നഷ്ടപ്പെട്ട സിപിഎം ഏതുവിധേനയും ത്രിപുരയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കൈലാഷ്ഹാര്‍ കുബ്ജാര്‍ മേഖലയിലെ ക്ഷേത്രത്തിന് വേണ്ടത്ര സുരക്ഷ നല്‍കുന്നതില്‍ സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ പാര്‍ത്ഥ മുണ്ട വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും കലാപശ്രമങ്ങള്‍ക്കെതിരെ ശക്തമായ അന്വേഷണം ആഭ്യന്തരവകുപ്പ് നേരിട്ട് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.