Local News
കൽപ്പറ്റയിൽ ഏഴു വാർഡുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മുനിസിപ്പാലിറ്റിയിലെ 5 ,9 ,11 ,14 ,15 ,18 ,19 , എന്നീ ഏഴു വാർഡുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പുത്തൂർ വയൽ റാട്ടക്കൊല്ലി,പള്ളിത്താഴെ, കുടിക്കുന്ന്, എമിലി, എമിലി തടം, മെസ് ഹൌസ് റോഡ്, മഞ്ഞളം കൊല്ലി, എന്നീ വാർഡുകളാണ് കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപെട്ടു കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഈ പ്രദേശത്ത് ബാധകമായിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ അറിയിച്ചു.