ഇ ഡി യുടെ നോട്ടീസ് കിട്ടുമ്പോഴുള്ളൊരു രവീന്ദ്രന്റെ വ്യാധിയറിയാൻ ഇന്ന് മെഡിക്കൽ ബോർഡ് ചേരുന്നു.

തിരുവനന്തപുരം/സ്വർണക്കടത്തുമായി ബന്ധപെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുമ്പോൾ എല്ലാം ആധിയോടെയുള്ള വ്യാധി വരുന്ന മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ പേടി വ്യാധി എന്തെന്ന് അറിയാൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്. നിലവിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ ഇ ഡി രവീന്ദ്രനെ മറ്റെവിടെയെങ്കിലും കൊണ്ടുപോയി വിദഗ്ധരെ കൊണ്ട് പരിശോധന നടത്തുമോ എന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. തുടർച്ചയായി ആരോഗ്യപരമായ കാരണങ്ങൾ നിരത്തി ഇ ഡി യുടെ നോട്ടീസ് കിട്ടുമ്പോഴെല്ലാം ആശുപത്രിയിൽ ഓടി എത്തിവരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റ നടപടി മെഡിക്കൽ കോളേജ് അധികൃതർക്കും തലവേദന ആയിരിക്കുകയാണ്. മേലേന്നുള്ള നിർദേശത്തെ തുടർന്നാണ് രവീന്ദ്രനു മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കുന്നത്. എന്നാൽ രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലാണ് യോഗം ഇന്ന് ചേരുന്നത്. കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ വിലയിരുത്തിയിരുന്നു. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗവും ഇന്ന് രവീന്ദ്രനെ പരിശോധിക്കുന്നുണ്ട്.