റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയം,ഭയമില്ലെന്ന് കമല്‍ഹാസന്‍
ചെന്നൈ: തെരെഞ്ഞെടുപ്പോടനുബന്ധിച്ച് നടക്കുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും അതിനെ ഭയക്കുന്നില്ലെന്നും നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. “റെയ്ഡില്‍ തന്‍റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ പോകുന്നില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കള്‍ നീതിമയ്യം ശ്രമിക്കുന്നത്.” കേന്ദ്ര സര്‍ക്കാറിന്‍റെ ഭീഷണിയെ കുറിച്ച് കേരളത്തിലെ ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു
ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒന്നും ചെയ്യുന്നില്ല. എല്ലാത്തിലും കമീഷന്‍ പറ്റുകയാണ്. ജനങ്ങളുടെ നികുതി പണം മറ്റ് മേഖലയിലേക്ക് വഴിമാറ്റുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് വേണ്ടത്. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നുള്ളത്. മികച്ച വിജയം നേടുക തന്നെ ചെയ്യും .” കമല്‍ഹാസന്‍ വ്യക്തമാക്കി.
ഞാന്‍ പകുതി മലയാളിയാണെന്ന പറയുന്നത് സത്യമാണ്. അത്തരത്തില്‍ വിശ്വസിക്കുന്ന ധാരാളം മലയാളികള്‍ കേരളത്തിലുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ചൂണ്ടിക്കാട്ടി.