CinemaKerala NewsLatest NewsNews
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല്‍ ഹാസന്‍റെ കാറിന് നേരെ ആക്രമണം

കാഞ്ചീപുരം (തമിഴ്‌നാട്): നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന് നേരെ ആക്രമണം. ഞായറാഴ്ച കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
കമലിന്റെ കാറിന്റെ ചില്ല് അക്രമി തകര്‍ത്തതായും ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പിച്ചതായും മക്കള്‍ നീതി മയ്യം നേതാവും റിട്ട. ഐ.പി.എസ് ഓഫിസറുമായ എ.ജി. മൗര്യ ട്വിറ്ററിലൂടെ അറിയിച്ചു. കമല്‍ ഹാസന് സംഭവത്തില്‍ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇത്തരം സംഭവങ്ങളിലൊന്നും തങ്ങള്‍ ഭയപ്പെടില്ലെന്ന് പാര്‍ട്ടി അധികൃതര്‍ വ്യക്തമാക്കി.
മദ്യലഹരിലായിരുന്ന യുവാവിനെ എം.എന്‍.എം പ്രവര്‍ത്തകരും നാട്ടുകാരും മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തു