
അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗം, മുൻ ഉപരാഷ്ട്രപതി ജോ ബിഡനുമൊത്ത് മത്സരിക്കുന്ന 2020 ലെ തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയാണ് കമല ദേവി ഹാരിസ്. ഒരു പ്രധാന പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരിയും ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരിയുമാണ് ഹാരിസ്.
ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അലംങ്കരിക്കുന്നത് ഒരു വനിത ആയിരിക്കുമെന്ന് പാർട്ടി തലവൻ ജോ ബിഡൻ തന്റെ ട്വീറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ആ വനിത ആരായിരിക്കും എന്നത് ഒരു സർപ്രൈസ് തന്നെ ആയിരുന്നു.
മിഷേൽ ഒബാമ ഉൾപ്പടെയുള്ളവരുടെ പേരുകൾ നിർദ്ദേശ പട്ടികയിൽ ഉണ്ടായിരുന്നിട്ടും നറുക്ക് വീണത് ഇന്ത്യൻ വംശജയായ കമലക്ക്
അമേരിക്കൻ രാഷ്ട്രീയക്കാരിയും, അഭിഭാഷകയുമാണ് കമല ഹാരിസ്. 2017 മുതൽ കാലിഫോർണിയയിൽ ജൂനിയർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായി സേവനം അനുഷ്ഠിക്കുന്നു. 55 കാരിയായ ഹാരിസ് കാലിഫോർണിയയിലെ ഓക്‌ലാൻഡിലാണ് ജനിച്ചത്. കാലിഫോർണിയയിലെ മുൻ അറ്റോർണി ജനറലും മുൻ സാൻ ഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയുമാണ്.
മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തിലാണ് താൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്നു എന്ന് പ്രഖ്യാപിച്ചത് .
ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാർത്ഥിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് കോൺഗ്രസിലെ വനിതയായ ഷേർളി ചിഷോമിന് ആദരാഞ്ജലി അർപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കു വണ്ടി ശക്തയായ മൽസരർത്‌ഥിയാകുവാൻ തയ്യാറെടുക്കുകയാണ് കമല ദേവി ഹാരിസ്. 2016 ൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത വനിതയായിരുന്ന ഹാരിസ്. ചുരുങ്ങിയ കാലയളവിൽ തന്നെ കാലിഫോർണിയയിലെ ജൂനിയർ സെനറ്റർ എന്ന നിലയിൽ, ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുടെയും സുപ്രീംകോടതി സ്ഥിരീകരണ ഹിയറിംഗിനിടെ ബ്രെറ്റ് കാവനോഗ് ഉൾപ്പെടെയുള്ള നോമിനികളൾക്കെതിരെ സംസാരിച്ച വനിത.

ആനന്ദകരമായ വാർത്ത കേട്ടതിന്‍റെ ആവേശത്തിലാണ് കമല ഹാരിസിന്‍റെ ചെന്നൈയിലെ അമ്മവീട്ടുകാർ. അവരുടെ കുടുംബത്തിൽ നിന്ന് ഒരാൾ ഇതാ യുഎസ് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരിക്കുന്നു. ഡെമൊക്രറ്റുകളുടെ വൈസ് പ്രസിഡന്‍റ് നോമിനിയായി കമലയെ ജോ ബൈഡൻ പ്രഖ്യാപിച്ച നിമിഷം മുതൽ അവർ ആകാംക്ഷയിലാണ്. അത് നവംബറിലെ തെരഞ്ഞെടുപ്പിൽ ഫലം വരുന്നതു വരെ ഉണ്ടാവും.