ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ വംശജ കമലാ ഹാരിസി (55) നെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം ഉണ്ടായത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം കമല മത്സരിക്കും. ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെതിരേയാണ് കമല മത്സരിക്കുന്നത്. അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നും അമേരിക്ക തൊഴിൽ നഷ്ടത്തിന്റെയും ജീവനഷ്ടത്തിന്റെയും രാജ്യമായി. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കമല ഹാരിസ് പറഞ്ഞു. കലിഫോർണിയയിൽനിന്നുള്ള സെനറ്റർ ആണ് കമല. ധീരയായ പോരാളി എന്നാണു ജോ ബൈഡൻ കമലയെ വിശേഷിപ്പിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തിലായിരുന്നു കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഹിലരി ക്ലിന്റണ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രഖ്യാപനത്തിന് ശേഷം കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത കമല അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പു നൽകുകയുണ്ടായി. അമേരിക്കയുടെ ഭരണത്തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല.