Kerala NewsLatest News

ഇടപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ അടിച്ചുകൊന്ന നിലയില്‍ യുവാവിന്റെ മൃതദേഹം

കൊച്ചി : ഇടപ്പള്ളി പോണേക്കര അമൃത ആശുപത്രിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്ബില്‍ അടിച്ചു കൊന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൃഷ്ണകുമാര്‍(32) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോ ഡ്രൈവറാണ് ഇയാള്‍.

സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എആര്‍ ക്യാമ്ബിലെ പോലീസ് ഉദ്യോഗസ്ഥനായ ബിജോയ് സുഹൃത്ത് ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരെക്കൂടി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

കുന്നുംപുറം പീലിയാട് പുഴക്കരയില്‍ ചാവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം പുഴക്കരയില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളുമായുള്ള സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കന്പിവടിയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button