സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായതായി കാനം രാജേന്ദ്രന്‍
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പ് ദിനത്തില്‍ മറ്റു സമുദായ നേതാക്കള്‍ നടത്താത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കാനം വിമര്‍ശിച്ചു.
സര്‍ക്കാരിനെതിരെ വേറൊന്നും ഉന്നയിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ശബരിമല വിഷയം ഇപ്പോഴും പറയുന്നത്. എല്ലാ വിശ്വാസവും സംരക്ഷിക്കുന്ന നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചിരുന്നതെന്നും കാനം പറഞ്ഞു.
ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു. ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും നാട്ടില്‍ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സര്‍ക്കാര്‍ വരണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം