എന്താണ് ഇ-റുപ്പി.. ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ കറന്‍സി ക്യൂആര്‍ കോഡ് മുഖാന്തരം,അറിയേണ്ടതെല്ലാം..
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കുകയാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ,എന്‍പിസിഐ ആണ് ഇ-റുപ്പി വികസിപ്പിച്ചത്.ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്റ് സിസ്റ്റമാണ് ഇ റുപ്പി.
ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യു.പി.ഐ. പ്ലാറ്റ്ഫോമില്‍ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
എന്താണ് ഇ-റുപ്പി
ഡിജിറ്റല്‍ പേമെന്റിന്റെ പണ -സമ്പര്‍ക്ക രഹിത രൂപമാണ ഇ റുപ്പി. ക്യു ആര്‍ കോഡ അല്ലെങ്കില്‍ എസ.എം.എസ അധിഷഠിത ഇ -വൗച്ചര്‍ ഉപഭോക്താക്കളിലേക്ക മൊബൈല്‍ ഫോണ്‍ വഴിയെത്തും. ഇ -റുപ്പി പേമേന്റെ സേവനത്തിന്റെ സഹായത്തോടെ കാര്‍ഡ, ഡിജിറ്റല്‍ പേമെന്റ ആപ്പ, ഇന്റര്‍നെറ്റ ബാങ്കിങ ഇല്ലാതെ ഉപഭോക്താവിന വൗച്ചര്‍ വീണ്ടെടുക്കാന്‍ കഴിയും.
ഇ-റുപ്പി എങ്ങനെ പ്രവര്‍ത്തിക്കും
സ്പോണ്‍സര്‍മാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കാന്‍ ഇ-റുപ്പി വഴി സാധിക്കും. ഇടപാട് പൂര്‍ത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് ഇ-റുപ്പി ഉപയോഗിച്ച് പണമടയ്ക്കാനാകൂ. പ്രീ-പെയ്ഡ് സ്വഭാവത്തിലുള്ളയാതിനാല്‍ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവ് കൃത്യസമയത്ത് പണമടയ്ക്കുന്നത് ഇത് ഉറപ്പാക്കുന്നു.
ഇ-റുപ്പി എവിടെ ഉപയോഗിക്കാം
മാതൃ-ശിശുക്ഷേമ പദ്ധതികള്‍, ടി.ബി. നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ മരുന്നുകളും ഡയഗ്നോസ്റ്റിക്സ് സേവനങ്ങളും ലഭിക്കാന്‍, പോഷക പിന്തുണ നല്‍കുന്നതിനായുളള പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം. വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം. സ്വകാര്യമേഖലയ്ക്ക് ഈ ഡിജിറ്റല്‍ വൗച്ചറുകളെ അവരുടെ ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും (സി.എസ്.ആര്‍.) ഭാഗമായി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഭാവിയില്‍ മറ്റ് സേവനങ്ങളിലേക്കും ഇ-റുപ്പി സംവിധാനം വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്.
ഇ -റുപ്പി ഗുണഭോക്താക്കള്‍ ആരൊക്കെ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മരുന്ന്, പോഷകാഹാര പിന്തുണ നല്‍കുന്ന പദ്ധതികളിലേക്ക് ഇ-റുപ്പി സേവനം ഉറപ്പുവരുത്താം. മാതൃ -ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാര്‍ ഭാരത്, പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്സിഡികള്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. സ്വകാര്യ മേഖലക്കും ഈ ഡിജിറ്റല്‍ വൗച്ചറുകള്‍ അവരുടെ ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കും സി.എസ്.ആര്‍ ഫണ്ടുകളുടെയും ഭാഗമായി പ്രയോജനപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇനി ഇതിനായി മൊബൈല്‍ നമ്പര്‍ മതി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല .
ഡി.ബി.ടി പദ്ധതികള്‍ക്കായി ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഇ-റുപ്പിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യമില്ല. ഗുണഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ മാത്രമാണ് ആവശ്യം. ഗുണഭോക്താക്കള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഡി.ബി.ടി പദ്ധതി 100 കോടി മൊബൈല്‍ കണക്ഷനുകളെ ആശ്രയിക്കുന്നു. ഇന്ത്യയിലെ നാഗരിക ജനസംഖ്യയുടെ 85 ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി 2019ല്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
ഇടനിലക്കാരുടെയും മധ്യസ്ഥന്‍മാരുടെയും മറ്റും ഇടപെടലിന്റെ ഫലമായി സര്‍ക്കാര്‍ സഹായം ജനങ്ങളിലേക്ക് ഫലപ്രദമായി എത്തുന്നില്ലെന്ന പരാതി വ്യാപകമായി ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ക്ഷേമപദ്ധതികളിലെ അഴിമതിയും വഞ്ചനയും കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) ആരംഭിച്ചത്. ആധുനിക സാങ്കേതികവിദ്യയും ഐ.ടി ഉപകരണങ്ങളും ഉപയോഗപ്പെടുത്തി വേഗത്തില്‍ ഫണ്ട് ഒഴുകാനും കൃത്യമായ ഗുണഭോക്താക്കളില്‍ എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.