CinemaLatest NewsMovieMusicNationalUncategorized

“എന്റെയും ഷാരൂഖ് ഖാൻ ജിയുടേതുമാണ് ഏറ്റവും വലിയ വിജയ ഗാഥകൾ”; ഷാരൂഖ് ഖാനോട് സ്വയം ഉപമിച്ച്‌ കങ്കണ

ബോളിവുഡ് താരം ഷാരൂഖ് ഖാനോട് തന്നെ ഉപമിച്ച്‌ നടി കങ്കണ റണാവത്. ഷാരൂഖിന്റെ സിനിമാ ജീവിതത്തെയും വിജയങ്ങളെയും തന്റെ വിജയഗാഥയുമായി ഉപമിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്.

ആദ്യ ചിത്രമായ ഗ്യാങ്ങ്സ്റ്റർ പുറത്തിറങ്ങി പതിനഞ്ച് വർഷം പൂർത്തിയാകുന്ന അവസരത്തിലാണ് കങ്കണയുടെ അഭിപ്രായ പ്രകടനം.

ഡൽഹിയിൽ നിന്ന് കോൺവെന്റ് വിദ്യാഭ്യാസം നേടിയെത്തിയ ഷാരൂഖും ഹിമാചലിലെ ഒരു കുഗ്രാമത്തിൽ നിന്ന് കാര്യമായ വിദ്യാഭ്യാസം നേടാതെ എത്തിയ താനും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ടെന്നും താരം ട്വീറ്റ് ചെയ്യുന്നു.

“15 വർഷങ്ങൾക്ക് മുമ്ബ് ഇന്നാണ് ഗ്യാങ്ങ്സ്റ്റർ പുറത്തിറങ്ങിയത്. എന്റെയും ഷാരൂഖ് ഖാൻ ജിയുടെയുമാണ് ഏറ്റവും വലിയ വിജയ ഗാഥകൾ.
പക്ഷേ ഷാരൂഖ് ഡൽഹിയിൽ നിന്നാണ്, കോൺവെന്റ് വിദ്യാഭ്യാസം ലഭിച്ച ആളാണ്, അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു.

എന്നാൽ, എനിക്ക് ഒരു ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കാൻ അറിയുമായിരുന്നില്ല, വിദ്യാഭ്യാസമില്ല, ഹിമാചലിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നായിരുന്നു എന്റെ വരവ്” എന്നാണ് കങ്കണ കുറിച്ചത്‌. കങ്കണയുടെ ട്വീറ്റിന് ട്രോളുകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button