CinemaKerala NewsLatest NewsMovieUncategorized

‘കനി കുസൃതി ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ, ഞാൻ നിങ്ങളുടെ ആരാധകൻ’; പ്രശംസിച്ച്‌ റോഷൻ ആൻഡ്രൂസ്

കനി കുസൃതിയെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച്‌ സംവിധായകൻ റോഷൻ ആൻഡ്രൂസ്. മലയാളത്തിൽ ഇതുവരെ ഇതുപോലെയൊരു ചിത്രം ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ചിത്രത്തിലെ നായിക കനിയേയും റോഷൻ പ്രശംസിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് കനി എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നും അദ്ദേഹം പറഞ്ഞു. സജിന് അയച്ച മെസേജിലൂടെയായിരുന്നു റോഷൻ ആൻഡ്രൂസിന്റെ പ്രശംസ.

ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച നിങ്ങൾ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകാറില്ല.

സജിൻ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങൾ ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാൻ.

എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിൻ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകൾ സജിനിൽ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.- റോഷൻ ആൻഡ്രൂസിന്റെ മെസേജ് ഇങ്ങനെ.

https://www.facebook.com/ta.sajinbabu/posts/4058525617540239

കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. കൂടാതെ ദേശിയ, അന്തർദേശിയ തലത്തിലും ചിത്രം നിരവധ് അവാർഡുകൾ സ്വന്തമാക്കി. തിയറ്റർ റിലീസിന് ശേഷം ‘കേവ്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. യുഎഎൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button