കണ്ണപുരം സ്‌ഫോടനക്കേസ്; പ്രതി അനൂപ് മാലിക് പൊലീസ് പിടിയിൽ
കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട്ട് നിന്നാണ് ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയത്. വൈകീട്ടോടെ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടികൂടാനായത്.
ഇന്ന് പുലർച്ചെ കീഴറയിലെ വീട്ടിലായിരുന്നു സ്‌ഫോടനം നടന്നത്. ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വീട് തകർന്ന നിലയിൽ കണ്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ ചിതറിയ ശരീരഭാഗങ്ങളും വീടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ട്, 1908 പ്രകാരമുള്ള മൂന്നും അഞ്ചും വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോൾ പ്രതിയാക്കപ്പെട്ടിരിക്കുന്നത് അനൂപ് മാലിക്കിനെതിരെ മാത്രമാണ്. ഇയാൾ മുൻപ് നിരവധി സമാന കേസുകളിൽ പ്രതിയാണ്. 2016ലെ പൊടിക്കുണ്ട് സ്‌ഫോടനകേസിലെ മുഖ്യപ്രതിയുമാണ് അനൂപ്. അന്നത്തെ സ്‌ഫോടനത്തിൽ 57 വീടുകൾ നശിച്ചിരുന്നു. നിയമവിരുദ്ധമായി സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിന് അനൂപിനെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
Tag: Kannapuram blast case: Accused Anoop Malik arrested by police