Kerala NewsLatest News
വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച സംഭവം: രണ്ടു പേര്‍കൂടി പിടിയില്‍
ചങ്ങനാശ്ശേരി: വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ 2 പേര്‍ കൂടി പിടിയില്‍. വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് രണ്ടു പേര്‍കൂടി അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി ജോബി ജോണ്‍ (31), ഹരിപ്പാട് സ്വദേശി രാഹുല്‍ (29) എന്നിവരാണ് പിടിയിലായത്. ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ച അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.