Latest NewsNationalUncategorized
കർണാടകത്തിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി
ബെംഗളൂരു: കർണാടകത്തിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് ലോക്ഡൗൺ നീട്ടിയത്. ജൂൺ 7 വരെയായിരുന്നു നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.
രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാകുമ്പോൾ മാത്രമേ നിയന്ത്രണങ്ങൾ അവസാനിപ്പിക്കേണ്ടതുള്ളൂവെന്നായിരുന്നു കൊറോണ സാങ്കേതിക സമിതി നൽകിയ നിർദേശം. അതേസമയം, കർണാടകയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കവിഞ്ഞു. 16,387 പേർക്കാണ് ബുധനാഴ്ച സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 463 പേർ മരിക്കുകയും ചെയ്തു.