
നടന്‍ അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. ബച്ചന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്‍ച വൈകീട്ടാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ശനിയാഴ്‍ച രാത്രിയാണ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിക്കുന്നത്.
തന്‍റെ കുടുംബാംഗങ്ങളും സ്റ്റാഫും കൊവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ബച്ചന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. 10 ദിവസത്തിനിടെ താനുമായി ഇടപഴകിയവരെല്ലാം പരിശോധനയ്‍ക്ക് വിധേയരാകണമെന്നും ബച്ചന്‍ ട്വീറ്റീല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിലവില്‍ അയാന്‍ മുഖര്‍ജിയുടെ ബ്രഹ്‍മാസ്ത്രയിലാണ് ബച്ചന്‍ അഭിനയിക്കുകയാണ്. ഷൂജിത് സിര്‍കാറിന്‍റെ ഗുലാബോ സിതാബോയാണ് ബച്ചന്‍റെ അവസാനം പുറത്തിറങ്ങിയ ചിത്രം.