Latest News
മതപരമായ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മതപരമായ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. മുഹറത്തിനും ഗൗരി-ഗണേശ ഉത്സവത്തിനും നടത്തുന്ന എല്ലാ വിധ ഘോഷയാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം മസ്ജിദുകളില്‍ പ്രാര്‍ത്ഥന അനുവദിക്കുന്നതാണ്.
അതേസമയം ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍ എന്നിവ തുറക്കുന്നതില്‍ നിയന്ത്രണങ്ങളില്ല. വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിലും എഴുന്നള്ളിപ്പുകളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതിലും യോഗങ്ങള്‍ ചേരുന്നതിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുഷാര്‍ ഗിരിനാഥ് പറഞ്ഞു. ജനത്തിരക്കുണ്ടാകുന്ന എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ഒത്തുച്ചേരലുകള്‍ക്കും സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.