Latest NewsNationalNews

മോശം ഭാഷ കന്നഡയാണെന്ന് ഗൂഗിള്‍ സര്‍ച്ച്‌ ഫലം; നിയമനടപടിയ്‌ക്കൊരുങ്ങി കര്‍ണാടക സ‌ര്‍ക്കാര്‍

ബംഗളൂരു: ഇന്ത്യയിലെ ഏ‌റ്റവും മോശമായ ഭാഷയേതെന്ന ചോദ്യം ഗൂഗിളില്‍ തിരക്കിയവര്‍ക്ക് ഉത്തരമായി കന്നട എന്ന് നല്‍കിയതില്‍ കര്‍ണാടകയില്‍ വലിയ പ്രതിഷേധം. കര്‍ണാടക സര്‍ക്കാര്‍ ഗൂഗിളിന് ഇക്കാര്യത്തില്‍ നോട്ടീസയച്ചു.

വിഷയത്തില്‍ ജനങ്ങള്‍ പ്രതികരിച്ചതോടെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും ഗൂഗിളിനെതിരെ ശക്തിയായി പ്രതിഷേധിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ ഗൂഗിള്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുകയും ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്‌തു. സര്‍ച്ച്‌ ഫലം കമ്ബനിയുടെ വിഷയത്തിലെ അഭിപ്രാമല്ലെന്നും ഗൂഗിള്‍ അറിയിച്ചു.

കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി വിഷയത്തില്‍ ഗൂഗിളിന് നോട്ടീസയക്കുകയും കമ്ബനി മാപ്പ് പറയണമെന്ന് ട്വി‌റ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്‌തു. കന്നടഭാഷയ്‌ക്ക് 2500 വര്‍ഷത്തോളം പഴക്കമുണ്ടെന്നും ഗൂഗിളിന്റെ ശ്രമം സംസ്ഥാനത്തെ ജനങ്ങളെ താറടിച്ച്‌ കാണിക്കാനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എന്നാല്‍ സര്‍ച് ഫലങ്ങള്‍ എപ്പോഴും മികച്ചതാകില്ലെന്നും ഉള‌ളടക്കം വിവരിക്കുന്ന രീതിയനുസരിച്ച്‌ ഇത്തരം അത്ഭുതമുളവാക്കുന്ന ഫലങ്ങള്‍ വരാമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. ഗൂഗിള്‍ നിരുത്തരവാദപരമായാണ് പ്രതികരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button