കർണാടക കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു; 12 കോടി രൂപയും സ്വർണവും പിടിച്ചെടുത്തു
നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്ലൈൻ വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സിക്കിമിലെ ഗാങ്ടോകിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചിത്രദുർഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയുടെ വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമായി 31 ഇടങ്ങളിൽ നടത്തിയ രണ്ട് ദിവസത്തെ റെയ്ഡിനുശേഷമാണ് നടപടി. 12 കോടി രൂപ, ആറ് കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ, പത്ത് കിലോ വെള്ളി, ഒരു കോടി രൂപയുടെ വിദേശ കറൻസി, ആന്തരാഷ്ട്ര കാസിനോ അംഗത്വ കാർഡുകൾ, ബാങ്കുകളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ എന്നിവയും പിടിച്ചെടുത്തു.
അതേസമയം, ദുബായ് ആസ്ഥാനമായുള്ള കമ്പനികളുമായും ഇന്ത്യൻ കാസിനോകളുമായും എംഎൽഎയ്ക്ക് ശക്തമായ ബന്ധമുണ്ടെന്നതാണ് ഇഡി കണ്ടെത്തൽ. കൂടാതെ, താജ്, ഹയാത്ത്, ലീല തുടങ്ങിയ ആഡംബര ഹോസ്പിറ്റാലിറ്റി ചെയിനുകളുടെ അംഗത്വ കാർഡുകളും റെയ്ഡിൽ കണ്ടെത്തി.
Tag: Karnataka Congress MLA K.C. Virendra arrested by ED; Rs 12 crore and gold seized