CovidKerala NewsLatest NewsNational

അയഞ്ഞ് കര്‍ണാടക,കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടില്ലെന്ന ഉത്തരവില്‍ ഇളവ്

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടില്ലെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ ഉത്തരവില്‍ ഇളവ് നല്‍കാന്‍ ധാരണ. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് കര്‍ണ്ണാടകഅറിയിച്ചു

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം അതിര്‍ത്തി കടന്നു വന്നാല്‍ മതിയെന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ ഇളവ് അനുവദിച്ചു. പ0നത്തിനും തൊഴിലിനമായുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ധാരണയായി. സ്ഥിരം താമസത്തിന് പോകുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നാണ് കര്‍ണാടകയുടെ പുതിയ തീരുമാനം.

അതിര്‍ത്തി കടക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കര്‍ണാടകയുടെ തിരുമാനത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രക്ക് കത്തെഴുതിയിരുന്നു. അതിര്‍ത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന ഉത്തരവിനെതിരെ ജില്ലയില്‍ രാഷട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button