കര്‍ണാടകയിൽ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവം; സുഹൃത്ത് പിടിയിൽ, പകയ്ക്ക് കാരണം പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായത്
വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ രണ്ടാംവര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് ചേതനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായത് തന്നെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്കി.
ഇരുവരും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥിനി മറ്റൊരാളുമായി ബന്ധം ആരംഭിച്ചതോടെ പ്രതിക്ക് പക ഉണ്ടായതാണ്കൊലപാതകത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ വ്യക്തമായുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.
ചിത്രദുര്‍ഗ ഗവണ്മെന്റ് വിമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ട ശേഷം തിരിച്ചെത്തിയിരുന്നില്ല. കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാതികത്തിയ നിലയില്‍ നഗ്നമായി മൃതദേഹം കണ്ടെത്തിയത്. ചേതനയെ ഇപ്പോള്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Tag: Karnataka student killed and burned to death; friend arrested, grudge held, girl befriended someone else