കാരൂർ ദുരന്തം;ടിവികെ പ്രാദേശിക നേതാവ് അറസ്റ്റിൽ

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴക പ്രാദേശിക നേതാവ് അറസ്റ്റിൽ . കരൂര്‍ സ്വദേശി പൗന്‍ രാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടയാളാണ് പൗന്‍രാജ്.കൂടാതെ കഴിഞ്ഞ ദിവസം ഒളിവില്‍ പോയിരുന്ന ടിവികെ നേതാവ് മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. കരൂർ ചിന്ന ആണ്ടാൻ കോവിലിലെ പാർട്ടി ഓഫീസാണ് പൂട്ടിട്ട നിലയിൽ ഉള്ളത്. കരൂർ വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്.
കുട്ടികൾക്ക് മുട്ടയും പാലും നൽകിയിരുന്ന ജനക്ഷേമ പദ്ധതികൾ അടക്കം നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴും പിന്തുണച്ചും ആളുകളെത്തുന്നുണ്ട്.കരൂരിൽ വിജയ്‌ക്കെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരൂരില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായി നശിപ്പിച്ചത്.
tag: Karoor disaster; TVK local leader arrested