DeathLatest NewsPoliticsTamizh nadu

കരൂർ ദുരന്തം;ടിവികെ പ്രാദേശിക നേതാവ് ജീവെനാടുക്കി ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ നേതാവ്

ചെന്നൈ: കരൂർ ദുരന്തത്തില്‍ മനംനൊന്ത് ടിവികെ പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.കരൂർ ടിവികെ യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത്.കൂടാതെ ആത്മഹത്യാ കുറിപ്പും ഉണ്ടാരുന്നു. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചത്.

Tag: Karur disaster; TVK local leader dies DMK leader responsible for the disaster

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button